Skip to main content

ജില്ലാ ബാങ്ക് മൊബൈല്‍ എടിഎം സേവനം  അടുത്തമാസം മുതല്‍ കലക്ടറേറ്റിലും 

    കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊബൈല്‍ എടിഎം കലക്ടറേറ്റ് വളപ്പില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എല്ലാ മാസവും ഒന്നു മുതല്‍ അഞ്ച് വരെ തിയ്യതികളിലായിരിക്കും മൊബൈല്‍ എടിഎമ്മിന്റെ സേവനം കലക്ടററേറ്റില്‍ ലഭ്യമാകുക. ഇതിന്റെ ഒൗപചാരിക ഉദ്ഘാടനം ഒക്‌ടോബര്‍ ഒന്നിന് രാവിലെ 11 മണിക്ക് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിക്കും. ജില്ലാ ബാങ്കിന്റേതിനു പുറമെ എല്ലാ പൊതുമേഖലാ-കമേഴ്‌സ്യല്‍ ബാങ്കുകളുയെും എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചും മൊബൈല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാനാകും. ജില്ലാ സഹകരണ ബാങ്കിന്റെ കാര്‍ഡ് ഉപയോഗിച്ച് എത്ര തവണ ഇടപാട് നടത്തുന്നതിനും ചാര്‍ജ് ഈടാക്കില്ല.

date