പി എസ് സി അഭിമുഖം
ജില്ലയില്ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (എന്‍ സി എ - ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍: 188/17) തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം സെപ്റ്റംബര്‍ 28 ന് ഉച്ച 12:10 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിനായുള്ള മെമ്മോ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റും അസ്സല് പ്രമാണങ്ങളും സഹിതം കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
സാമൂഹ്യ സുരക്ഷാ മിഷന് നടപ്പിലാക്കി വരുന്ന വയോമിത്രം പദ്ധതിയില്‍ കണ്ണൂര്‍ ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍ (മോഡേണ്‍ മെഡിസിന്) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രതിമാസ വേതനം 39,500 രൂപ. താല്‍പ്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ കോര്പ്പറേഷന് വയോമിത്രം പ്രൊജക്ട് ഓഫീസില്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചയ്ക്കായി എത്തേണ്ടതാണെന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9072302566, 9072574339.
- Log in to post comments