Post Category
മഴക്കെടുതി നിലവില്‍ 15 ക്യാമ്പുകള്‍; ആകെ 1367 പേരുണ്ട്
ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് പ്രവര്‍ത്തിച്ചുവരുന്ന ക്യാമ്പുകളുടെ എണ്ണം 15 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസം വരെ 20 എണ്ണമുണ്ടായിരുന്നു. സ്ഥിതിഗതി മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ വീടുകളിലേക്ക് പലരും മടങ്ങിയതോടെയാണ് അഞ്ചു ക്യാമ്പുകള്‍ നിര്‍ത്തിയത്.
ഇപ്പോള്‍ വിവിധ ക്യാമ്പുകളിലായി 498 കുടുംബങ്ങളിലെ 1367 പേരുണ്ട് (സ്ത്രീ-628, പുരുഷ•ാര്‍-510, കുട്ടികള്‍-229).
24 മണിക്കൂറിനിടെ മൂന്ന് മരണമാണ് റിപോര്‍ട്ട് ചെയ്തത്. ഓടനാവട്ടം കട്ടയില്‍മുറിയല്‍ സുധര്‍മ വിലാസത്തില്‍ ഡി. സുലഭ (51), തഴുത്തല ഉമയനല്ലൂര്‍ അല്‍ഹംദുലില്ല വീട്ടില്‍ ഫര്‍സീന്‍ (12), അഫിയാന്‍ (7). ആറു വീടുകള്‍ ഭാഗികമായി തകര്‍ന്നു-നഷ്ടം മൂന്ന് ലക്ഷം രൂപ.
date
- Log in to post comments