Skip to main content

കല്ലറ-പാങ്ങോട് സ്വാതന്ത്ര്യസമരത്തിന്റെ  80-ാം വാര്‍ഷികാചരണത്തിന് ഇന്നു തുടക്കം

 

തിരുവിതാംകൂര്‍ നാട്ടുരാജ്യത്തിലെ കര്‍ഷകരും യുവാക്കളും ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ചോരകൊണ്ടെഴുതിയ വീരഗാഥയ്ക്ക് 80 വര്‍ഷം തികയുന്നു. കല്ലറ - പാങ്ങോട് സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷികം വിപുലമായി ആചരിക്കാന്‍ ഒരുങ്ങുകയാണ് കല്ലറ, പാങ്ങോട് ഗ്രാമപഞ്ചായത്തുകള്‍. പരിപാടികള്‍ക്ക് ഇന്ന് (സെപ്റ്റംബര്‍ 28) തുടക്കമാകും.

ഇന്ന് കല്ലറ - പാങ്ങോട് ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കലാകായിക മത്സരങ്ങള്‍ നടക്കും. ശനിയാഴ്ച വൈകിട്ട് 5.30ന് ഡി.കെ. മുരളി എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തകുമാര്‍ സമര ചരിത്ര അവതരണം നടത്തും. ദേശസ്‌നേഹ ഗാനമേള, കലാപരിപാടികള്‍ എന്നിവയും അരങ്ങേറും. ഞായറാഴ്ച 'കല്ലറപാങ്ങോട് എന്ന ശബ്ദം' നവമാധ്യമ കൂട്ടായ്മ അവതരിപ്പിക്കുന്ന 'അഗ്‌നി നക്ഷത്രങ്ങളുടെ നാട്' എന്ന നാടകവും അരങ്ങേറും.  

സമര ചരിത്ര എക്‌സിബിഷന്‍, സ്മൃതി ദീപം തെളിക്കല്‍, സ്മൃതി സംഗമ യാത്ര, ആദര സ്മരണിക സമര്‍പ്പണം ചരിത്ര നാടക പ്രദര്‍ശനം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
(പി.ആര്‍.പി. 2383/2018)

date