Skip to main content

ഹെല്‍ത്ത് കെയര്‍ ക്വാളിറ്റി മാനേജ്‌മെന്റ്  സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് സംഘടിപ്പിക്കുന്ന ഹെല്‍ത്ത് കെയര്‍ (ഹോസ്പിറ്റല്‍) ക്വാളിറ്റി മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.  ബിരുദധാരികള്‍ക്കും മെഡിക്കല്‍/പാരാമെഡിക്കല്‍ ഡിപ്ലോമയുള്ളവര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അപേക്ഷിക്കാം.  അവസാന തീയതി ഒക്‌ടോബര്‍ അഞ്ച്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9048110031, www.src.kerala.gov.in
(പി.ആര്‍.പി. 2387/2018)

date