Skip to main content

നേഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ്, അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: നേഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.  ബിരുദമുള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല.  എസ്.സി, എസ്.റ്റി. വിഭാഗത്തിൽപ്പെട്ടവർ യോഗ്യത പരീക്ഷ പാസായാൽ മതി.  ഒ.ബി.സി. വിഭാഗക്കാർക്ക് രണ്ട് ശതമാനം മാർക്കിളവുണ്ട്.  പ്രായം 2024 ജൂൺ 1 ന് 17 നും 33 നുമിടയിൽ ആയിരിക്കണം.  എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസിളവ് ലഭിക്കും.  സർക്കാർ അംഗീകൃത പ്രീപ്രൈമറി വിഭാഗങ്ങളിലെ ടീച്ചർമാർക്ക് രണ്ട് വർഷത്തെ അധ്യാപക പ്രവൃത്തി പരിചയത്തിന് ഒരു വർഷത്തെ വയസിളവ് എന്ന തോതിൽ പരമാവധി മൂന്ന് വർഷം വരെ വയസിളവ് ലഭിക്കും.  യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ ജൂലൈ 1 ന് വൈകിട്ട് അഞ്ചിനകം പ്രിൻസിപ്പൽ, ഗവ.പി.പി.റ്റി.റ്റി.ഐ ആലപ്പുഴ, ഇരുമ്പുപാലം.പി.ഒ, ആലപ്പുഴ-688011 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും www.education.kerala.gov.in  വെബ് സൈറ്റിൽ ലഭിക്കും.  ഫോൺ 04772230631.

date