Skip to main content

കരാര്‍ അടിസ്ഥാനത്തില്‍ വനിതാ കൗണ്‍സിലര്‍

 

സാമൂഹിക നീതി വകുപ്പ് ജില്ലയില്‍ നടപ്പിലാക്കുന്ന 'സൈക്കോ സോഷ്യല്‍ സര്‍വീസ്' പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 18നും 40നും മദ്ധ്യേ പ്രായമുള്ള എം.എസ്.ഡബ്ല്യൂ/എം.എ സൈക്കോളജി പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രവര്‍ത്തി പരിചയം രേഖപ്പെടുത്തിയ ബയോഡേറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര പി.ഒ തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 12 വൈകിട്ട് അഞ്ച് മണിക്കു മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2343241.
(പി.ആര്‍.പി. 2401/2018)

 

date