Post Category
'നവകേരളത്തിന് ജനകീയാസൂത്രണം'; വര്‍ക്കിംഗ് ഗ്രൂപ്പ് സംയുക്ത യോഗം
ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതി മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ സംയുക്ത യോഗം ഒക്ടോബര്‍ രണ്ട് വൈകിട്ട് പത്തുമണിക്ക് പട്ടം എസ്.സി.എം ഹാളില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു യോഗം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തിലെ എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും ഇതൊരു അറിയിപ്പായിക്കണ്ട് പൊതുയോഗത്തിലും തുടര്‍ന്നു നടക്കുന്ന വര്‍ക്കിംഗ് ഗ്രൂപ്പ് ചര്‍ച്ചകളിലും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.പി. 2403/2018)
date
- Log in to post comments