Skip to main content

നഗരസഭ സ്‌പെഷ്യല്‍ കൗണ്ടറുകള്‍ തുറക്കും

 

തിരുവനന്തപുരം നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയുമായി ബന്ധപ്പെട്ട് വൃത്തിയുള്ളതും നനവില്ലാത്തതുമായ പ്ലാസ്റ്റിക്കുകളും കുപ്പിയും ചില്ലുമാലിന്യങ്ങളും നഗരസഭയ്ക്ക് കൈമാറുതിന് സ്‌പെഷ്യല്‍ കൗണ്ടറുകള്‍ ഇന്ന് (സെപ്റ്റംബര്‍ 30) തുറക്കും.  ജഗതി മൈതാനം, പുത്തരിക്കണ്ടം മൈതാനം, പൈപ്പിന്‍മൂട് ജംഗ്ഷന്‍, കഴക്കൂട്ടം വാര്‍ഡ് കമ്മിറ്റി ഓഫീസിന് മുന്‍വശം, വട്ടിയൂര്‍ക്കാവ് വാര്‍ഡ് കമ്മിറ്റി ഓഫീസിന് മുന്‍വശം, വഞ്ചിയൂര്‍ ജംഗ്ഷന്‍, പാപ്പനംകോട് എഞ്ചിനീയറിംഗ് കോളേജിന് മുന്‍വശം, കടകംപള്ളി എച്ച്.ഐ ഓഫീസിന് മുന്‍വശം, ചാക്ക വൈ.എം.എ ഹാള്‍, കാര്യവട്ടം കാമ്പസിന് മുന്‍വശം എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ തുറക്കുന്നത്. രാവിലെ 8 മണി മുതല്‍ 1 മണിവരെയാകും സ്‌പെഷ്യല്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.
'എന്റെ നഗരം സുന്ദര നഗരം' പദ്ധതിയുടെ ഭാഗമായുളള ഈ സൗകര്യം പൊതുജനങ്ങളും റസിഡന്‍സ് അസോസിയേഷനുകളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് അഭ്യര്‍ത്ഥിച്ചു. അജൈവമാലിന്യങ്ങള്‍ നിശ്ചിത ഷെഡ്യൂള്‍ പ്രകാരം മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററുകള്‍ മുഖേന ശേഖരിക്കുന്നതിന് പുറമെയാണ് സ്‌പെഷ്യല്‍ കൗണ്ടറുകള്‍ തുറക്കുന്നതെന്ന് മേയര്‍ അറിയിച്ചു.
(പി.ആര്‍.പി. 2406/2018)

date