Post Category
ഗാന്ധിജയന്തി വാരാചരണം: ദുരിതബാധിതര്‍ക്ക് ബോധവത്ക്കരണവും ഫ്ളഡ് മാപ്പിങ് പ്രകാശനവും
ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ഒക്ടോബര്‍ നാല് ഉച്ചയ്ക്ക് രണ്ടിന് അകത്തേത്തറ പഞ്ചായത്ത് ഹാളില്‍ ഹരിതകേരളം മിഷന്‍ പൂര്‍ത്തിയാക്കിയ ഫ്ളഡ് മാപ്പിങ് പ്രകാശനം ചെയ്യും. ഒക്ടോബര്‍ അഞ്ചിന് വെള്ളപ്പൊക്കകെടുതി നേരിട്ട പറളി പഞ്ചായത്തില്‍ ദുരന്ത പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചുള്ള ഹരിതകേരളംമിഷനും ജില്ലാ ഫയര്‍ഫോഴ്സും ബോധവത്ക്കരണ ക്ലാസും വീഡിയോ പ്രദര്‍ശനവും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഹരിതകേരളം, ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments