Skip to main content

സൗദിയിൽ വിവിധ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒഴിവ്

സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററിൽ വിവിധ സ്‌പെഷ്യാലിറ്റികളിൽ ഡോക്ടർമാരുടെ ഒഴിവുകളിൽ നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറികാർഡിയാക് കത്തീറ്ററൈസേഷൻക്രിട്ടിക്കൽ കെയർഎമർജൻസി ഡിപ്പാർട്ട്മെന്റ്ജനറൽ മെഡിസിൻജനറൽ സർജറിഇന്റർവെൻഷണൽ റേഡിയോളജിനിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU), ന്യൂറോളജിപീഡിയാട്രിക് ICU, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്‌പെഷ്യാലിറ്റികളിലാണ് ഒഴിവുകൾ. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസംപ്രവൃത്തിപരിചയംപാസ്സ്‌പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം rmt3.norka@kerala.gov.in  ലേക്ക് 22ന് വൈകിട്ട് 5 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സ്‌പെഷ്യാലിറ്റികളിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. അഭിമുഖം ഓൺലൈനായി നടത്തും.  കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്‌പോർട്ടുണ്ടാവണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2770536, 539, 540, 577, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നുംമിസ്സ്ഡ് കോൾ സർവീസ്).

പി.എൻ.എക്‌സ്. 3568/2024

date