Skip to main content

ഉപതെരഞ്ഞെടുപ്പ്: യോഗം ചേര്‍ന്നു

 

പത്തനംതിട്ട നഗരസഭയിലെ കുലശേഖരപതി വാര്‍ഡിലേക്കും പന്തളം നഗരസഭയിലെ കടയ്ക്കാട് വാര്‍ഡിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. ഈ മാസം 15 വരെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ആക്ഷേപങ്ങള്‍ 26ന് തീര്‍പ്പ് കല്‍പ്പിച്ച് 27ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. 2018 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഉപതെരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്ക് പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടിക പ്രതേ്യകം തയാറാക്കും. ഇതിനുള്ള അപേക്ഷകള്‍ www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 

യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.അജന്തകുമാരി, പത്തനംതിട്ട നഗരസഭാ സെക്രട്ടറി എ.എം.മുംതാസ്, പന്തളം നഗരസഭാ സെക്രട്ടറി എസ്.സനല്‍ എന്നിവര്‍ പങ്കെടുത്തു.                   (പിഎന്‍പി 4197/18)

date