ജില്ലയിൽ തദ്ദേശ അദാലത്ത് ആഗസ്റ്റ് 30 ന് : പൊതുജനങ്ങൾക്ക് പരാതികൾ നൽകാം
ഇടുക്കി ജില്ലയിലെ തദ്ദേശ അദാലത്ത് ആഗസ്റ്റ് 30ന് ചെറുതോണി ടൗൺ ഹാളിൽ നടക്കും.രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും .സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായാണ് തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് , നഗരസഭ എന്നിവിടങ്ങളിൽ അപേക്ഷ നൽകിയിട്ടും നിശ്ചിത സമയപരിധിക്കുള്ളിൽ സേവനം ലഭിക്കാത്തവ , ബിൽഡിംഗ് പെർമിറ്റ് കംപ്ലീഷൻ, ക്രമവൽക്കരണം, വ്യാപാര വാണിജ്യ വ്യവസായ സേവന ലൈസൻസുകൾ, സിവിൽ രജിസ്ട്രേഷൻ, നികുതികൾ, ഗുണഭോക്തൃ പദ്ധതികൾ,പദ്ധതി നിർവഹണം, സാമൂഹ്യ സുരക്ഷാ പെൻഷൻ, മാലിന്യ സംസ്കരണം, പൊതുസൗകര്യങ്ങൾ, ആസ്തി മാനേജെന്റ്, സ്ഥാപനങ്ങളുടെയും സംവിധാനങ്ങളെയും സൗകര്യങ്ങളുടെയും കാര്യക്ഷമത എന്നീ വിഷയങ്ങൾ അദാലത്തിൽ പരിഗണിക്കും.
പരാതികൾ adalat.Isgkerala.gov.in എന്ന വെബ് സൈറ്റിൽ ഓഗസ്റ്റ് 25-നകം അപ്‌ലോഡ് ചെയ്യേണ്ടതാണ്.
തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍,നിര്‍ദ്ദേശങ്ങള്‍ എന്നിവയും അദാലത്തിൽ പരിഗണിക്കും. ലൈഫ്, അതിദാരിദ്ര്യം എന്നിവ സംബന്ധിച്ച പുതിയ പരാതികളും ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധിച്ച പരാതികളും പരിഗണിക്കില്ല.
- Log in to post comments