Skip to main content

റബ്ബര്‍പാല്‍, ഡ്രൈ റബ്ബര്‍  വ്യവസായത്തില്‍ പ്രായോഗിക പരിശീലനം 

    
     വ്യവസായ വാണിജ്യ വകുപ്പിന്‍റെ കീഴില്‍ മഞ്ചേരി, പയ്യനാടുളള കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്‍ററില്‍ റബ്ബര്‍ പാല്‍,  ഡ്രൈ റബ്ബര്‍ ഉല്‍പന്നങ്ങള്‍ നിര്‍മ്മിച്ച് റബ്ബറധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശീലനം നല്‍കുന്നു. ഒക്ടോബര്‍ നാല്(ഇന്ന്) അഞ്ച്, ആറ് തിയതികളിലായി നടക്കുന്ന പ്രായോഗിക പരിശീലനം മഞ്ചേരി പയ്യനാട് കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്‍ററില്‍ നടക്കുമെന്ന്  അസിസ്റ്റന്‍റ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്‍റ് ഡയറക്ടര്‍, കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്‍റര്‍, പയ്യനാട് (പി.ഒ), മഞ്ചേരി, മലപ്പുറം. പിന്‍ 676122.  ഫോണ്‍ :0483 2768507. ഫോര്‍മാന്‍ (റബ്ബര്‍) 9846797000 ഫോര്‍മാന്‍ (ടൂള്‍റൂം) 8547699185

date