Skip to main content

വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത നിര്‍ദേശവുമായി ജില്ലാ ഭരണകൂടം

 

    ജില്ലയില്‍ വരും ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍് പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ ഒക്ടോബര്‍ ഏഴിന റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഏഴിന് വളരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ മഞ്ഞ, ഓറഞ്ച് അലെര്‍ട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  ഏത് അടിയന്തിര സാഹചര്യവും നേരിടാനുളള എല്ലാ സംവിധാനങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു.
    ഇന്ന് (ഒക്ടോബര്‍ നാല്) മിതമായ തോതിലും ഒക്ടോബര്‍ അഞ്ചിന് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും ഒക്ടോബര്‍ ആറിന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വളരെ കനത്ത മഴയ്ക്കും ഒക്ടോബര്‍ ഏഴിന് പേമാരിയും ഉണ്ടാകാനുളള  സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

date