Skip to main content

മീനടത്തൂര്‍ ഗവ.ഹൈസ്‌കൂള്‍ മന്ദിര ശിലാസ്ഥാപനം നാളെ മന്ത്രി കെ.ടി ജലീല്‍ നിര്‍വ്വഹിക്കും

പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി തിരൂര്‍ മീനടത്തൂര്‍ ഗവ.ഹൈസ്‌കൂളിന് സര്‍ക്കാര്‍ അനുവദിച്ച രണ്ട് കോടി 53 ലക്ഷം രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീല്‍ ഒക്ടോബര്‍ അഞ്ചിന് രാവിലെ 10ന് നിര്‍വഹിക്കും. എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച്  നിര്‍മ്മിച്ച മൂന്ന് ക്ലാസ് മുറികളും മന്ത്രി വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിക്കും. ചടങ്ങില്‍ വി.അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. 23 ക്ലാസ് മുറികളും ലാബും മറ്റ് ഓഫീസ് സൗകര്യ ങ്ങളുമുള്ളപുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാകുന്നതോടെ ആര്‍.എം.എസ്.എ പദ്ധതി പ്രകാരം ഹൈസ്‌കൂളായി   ഉയര്‍ത്തിയ മീനടത്തൂര്‍ ഗവ.സ്‌കൂളിന് ഭൗതിക സാഹചര്യത്തിന്റെ അപര്യാപ്തത പരിഹരിക്കാനാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. നിലവില്‍ പ്രീ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള പഠന വിഭാഗങ്ങളിലായി ആകെ 1505  വിദ്യാര്‍ത്ഥികളാണ് മീനടത്തൂര്‍ ഗവ: ഹൈസ്‌കൂളിലുള്ളത്. ആവശ്യമായ അധ്യാപക തസ്തികകളും സ്‌കൂളിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

 

date