Skip to main content

കിള്ളിയാര്‍ ശുചീകരണ യജ്ഞം നാളെ

 

ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഭാഗമായി നാളെ (ഒക്ടോബര്‍ 06) കിള്ളിയാര്‍ ശുചീകരണ യജ്ഞം. വഴയില മുതല്‍ പത്താംകല്ല് വരെയുള്ള ഭാഗമാണു ശുചീകരിക്കുത്.

രാവിലെ ഒമ്പതിന് വഴയിലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. നെടുമങ്ങാട് 'ോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു ശുചീകരണ പരിപാടികള്‍ക്കു നേതൃത്വം നല്‍കും.  എന്‍.സി.സി, എന്‍.എസ്.എസ്. എസ്.പി.സി കേഡറ്റുകള്‍, യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലുള്ള വൊളന്റിയര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി ആയിരക്കണക്കിന് ആളുകള്‍ ശുചീകരണ പരിപാടിയില്‍ പങ്കെടുക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, കുടുംബശ്രീ എിവയുടെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ - പ'ിക് റിലേഷന്‍സ് വകുപ്പാണ് പരിപാടി സംഘടിപ്പിച്ചിരിക്കുത്.
(പി.ആര്‍.പി. 2440/2018)
 

 

date