Skip to main content

തുരുത്തിക്കാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ഗാന്ധിജയന്തി  വാരാഘോഷം നടത്തി

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി തുരുത്തിക്കാട് ഗവണ്‍മെന്റ് യു.പി    സ്‌കൂളില്‍ സമുചിതമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നവ്യാനുഭവമായി. അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നേതൃത്വത്തില്‍ സ്‌കൂളും പരിസരവും ശുചിയാക്കി. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. എല്‍.പി, യു.പി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം, പത്രവാര്‍ത്തകള്‍, ചിത്രങ്ങള്‍ എന്നിവയുള്‍പ്പെടുത്തി അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നുള്ള കൊളാഷ് നിര്‍മ്മാണം എന്നിവയും സംഘടിപ്പിച്ചു. സ്‌കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തില്‍ നിന്നും ശേഖരിച്ച ഫാഷന്‍ ഫ്രൂട്ടുപയോഗിച്ച് ജ്യൂസ് നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജി.ബാവ ഗാന്ധിജയന്തി സന്ദേശം നല്‍കി.            (പിഎന്‍പി 3232/18)

date