Post Category
ഫാര്‍മസിസ്റ്റ് ഒഴിവ്
പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 24 രാവിലെ 11 ന് പിഎച്ച്‌സി ഓഫീസില്‍ നടക്കും. ഡി ഫാം / ബി ഫാം, കേരള സ്‌റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 24.09.2024 ന് 40 വയസ്സില്‍ കവിയാൻ പാടില്ല. യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റും, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റും (നിര്‍ബന്ധമില്ല), വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232285.
date
- Log in to post comments