ഗാന്ധിജയന്തി വാരാഘോഷം: അദാലത്ത് നടത്തി
ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സംസ്ഥാന ഐടി മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവല്ല ഡയറ്റില്‍ അദാലത്ത് നടത്തി. ആര്‍ഡിഒ റ്റി.കെ.വിനീത് ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റുകള്‍ നല്‍കുന്നതിനാണ് അദാത്ത് സംഘടിപ്പിച്ചത്. പ്രളയത്തില്‍ എസ്എസ്എല്‍സി ബുക്ക് നഷ്ടപ്പെട്ട വിഷ്ണു വിജയ് എന്ന വിദ്യാര്‍ഥിക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് അദാലത്തിന് തുടക്കം കുറിച്ചത്. തിരുവല്ല തഹസീല്‍ദാര്‍ ശോഭന ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭൂരേഖ തഹസീല്‍ദാര്‍ സാജന്‍ വി.കുര്യാക്കോസ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ എ.ശ്രീകുമാര്‍, ഐടിമിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ്, കെ.വി.ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 3233/18)
- Log in to post comments