Skip to main content

ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി സംഭാവന ചെയ്തു

    കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പാദന ഉടമസ്ഥ ക്ഷേമ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് 55,50,000 രൂപ. രണ്ട് ഘട്ടമായാണ് സംഘം തുക കൈമാറിയത്. പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്കായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ദുരിതാശ്വാസ സമാഹരണ യജ്ഞത്തിലായിരുന്നു ഒന്നാം ഘട്ടമായി തുക കൈമാറിയത്. 
    സപ്തംബര്‍ 17ന് കണ്ണൂര്‍ പോലീസ് സഭാ ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് 25 ലക്ഷം രൂപ കൈമാറി. ഒക്ടോബര്‍ മൂന്നിന് തിരുവന്തപുരത്ത് വ്യസായ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വെച്ച് 30,50,000 രൂപയും സംഘം കൈമാറി. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാഘവന്‍ വെളുത്തോളി, സെക്രട്ടറി കെ മണികണ്ഠന്‍, മറ്റ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. 

date