Skip to main content

ലോക മാനസികാരോഗ്യ ദിനം:  ഏകദിന ശില്‍പ്പശാല

    ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി (ഡി എം എച്ച് പി) ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജില്ലയിലെ കോളേജുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി നാളെ (ഒക്ടോബര്‍ ആറ്) ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളിലാണ് ശില്‍പ്പശാല. മാറുന്ന ലോകത്തിലെ യുവതീ യുവാക്കളുടെ മാനസികാരോഗ്യം എന്ന പ്രമേയം ഉയര്‍ത്തിക്കൊണ്ടാണ് ഈ വര്‍ഷം ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്.   പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ലോക മാനസികാരോഗ്യ ദിനമായ ഒക്‌ടോബര്‍ 10 ന് എക്സിബിഷനും മറ്റു പരിപാടികളും സംഘടിപ്പിക്കുമെന്ന് ഡി എം എച്ച് പി നോഡല്‍ ഓഫീസര്‍ ഡോ. ഗൗരവ് പി ശങ്കര്‍ അറിയിച്ചു. ഫോണ്‍: 0497 2734343. 

date