Post Category
പ്രളയാനന്തര കേരളം സര്‍വേ; ബ്ലോക്ക്തല ഉദ്ഘാടനം
സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ പത്താംതരം ഹയര്‍ സെക്കന്ററി തുല്യത പഠിതാക്കള്‍ നടത്തുന്ന പ്രളയാനന്തര കേരളം സര്‍വേയുടെ കാസര്‍കോട് ബ്ലോക്ക്തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി നിര്‍വഹിച്ചു. മെഹമൂദ് തൈവളപ്പില്‍, സിദ്ദിഖ്, അബൂബക്കര്‍, ഷറഫുന്നിസ, സി. കെ പുഷ്പകുമാരി, സുജിത, കെ. വി. പുഷ്പകുമാരി എന്നിവര്‍ സംസാരിച്ചു. ഒരു പഠിതാവ് അഞ്ച് വീടുകളില്‍ സര്‍വേ നടത്തും. ഇനിയൊരു ദുരന്തം ഉണ്ടായാല്‍ എങ്ങനെ അതില്‍ നിന്നും രക്ഷനേടാം എന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
date
- Log in to post comments