Skip to main content

കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം

ലോക പേവിഷബാധ ദിനമായ  സെപ്റ്റംബർ 28 ന് ആരോഗ്യവകുപ്പുിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി  
ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. തിരൂരങ്ങാടി നഗരസഭാ ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരം. ഒരു കോളേജിൽ നിന്നും രണ്ട് വിദ്യാർഥികൾ അടങ്ങുന്ന ഒരു ടീമിന് മത്സരത്തില്‍ പങ്കെടുക്കാം.   കോളേജ് പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവുമായാണ് മത്സരത്തിന് ഹാജരാകേണ്ടത്.  മത്സരത്തില്‍ വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3000, 2000, 1000 രൂപ ക്യാഷ് പ്രൈസായി ലഭിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9539984491.

date