Post Category
ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനം; കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2024-25 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സെപ്റ്റംബർ 11ന് പ്രസിദ്ധീകരിച്ച താത്കാലിക ലിസ്റ്റ് സംബന്ധിച്ച് വിദ്യാർഥികളിൽ നിന്നും സാധുവായ പരാതികൾ പരിഹരിച്ചശേഷമാണ് കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ: 0471 2525300.
പി.എൻ.എക്സ്. 4080/2024
date
- Log in to post comments