Post Category
മികച്ച കൈത്തറി സംഘത്തിന് അവാര്‍ഡ്
സംസ്ഥാനത്തെ മികച്ച കൈത്തറി സംഘങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ (2018-19) അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലാ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച സംഘങ്ങള്‍ ഇത്തവണ അപേക്ഷിക്കേണ്ടതില്ല. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക് വ്യവസായ ഓഫീസുകള്‍, കൈത്തറി ഇന്‍സ്പെക്ടര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. അപേക്ഷകള്‍ ഒക്ടോബര്‍ 12ന് വൈകിട്ട് അഞ്ചിന് മുന്‍പ് ലഭിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2326756.
(പി.ആര്‍.പി. 2448/2018)
date
- Log in to post comments