Skip to main content

അറിയിപ്പുകൾ-2

പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റി മുഖേന നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ പേര്, സീറ്റുകളുടെ എണ്ണം, യോഗ്യത എന്നീ ക്രമത്തില്‍: 

പോസ്റ്റ് ഡോക്ടറല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് - ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി (ഒരു സീറ്റ്) - എംഡി/ഡിഎന്‍ ബി (റേഡിയോഡയഗ്‌നോസിസ്) അല്ലെങ്കില്‍ ഡിഎംആര്‍ഡി യും (റേഡിയോഡയഗ്‌നോസിസ്) ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

അപേക്ഷഫോം വെബ്സൈറ്റില്‍ ലഭ്യമാണ്. 1000 രൂപ അപേക്ഷ ഫീ പ്രിന്‍സിപ്പാളിന്റെ അക്കൗണ്ടില്‍ അടച്ച് (A/C No 34311254463, ഐഎഫ്എസ് സി കോഡ് SBIN0002206) പൂരിപ്പിച്ച അപേക്ഷഫോം ഒക്ടോബര്‍ 31 നകം പ്രിന്‍സിപ്പല്‍, ഗവ. മെഡിക്കല്‍ കോളെജ്, കോഴിക്കോട്-673008 എന്ന വിലാസത്തില്‍ അയക്കണം.  പ്രയപരിധി: 40. നിയമാനുസൃത ഇളവ് അനുവദിക്കും.  എഴുത്തുപരീക്ഷയും ഇന്റെര്‍വ്യവും നവംബര്‍ നാലിന് നടത്തും. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും നല്‍കുന്നതല്ല. അപേക്ഷ സമര്‍പ്പിച്ച എല്ലാവര്‍ക്കും എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാം. വെബ്‌സൈറ്റ്: https://www.govtmedicalcollegekozhikode.ac.in/news 

 

എച്ച്എസ്ടി  അറബിക്ക് കൂടിക്കാഴ്ച 10 ന് 

 

കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എച്ച്എസ്ടി  അറബിക്ക് പാര്‍ട്ട്ടൈം തസ്തികയില്‍ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന്,  ഒക്ടോബര്‍ 10 ന് രാവിലെ 11  മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച്ച നടക്കും.  അസ്സല്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പ് ഉള്‍പ്പെടെ) സഹിതം കൃത്യസമയത്ത് എത്തണം. ഫോണ്‍: 0495-2323962.

 

ജില്ലാ ആസുത്രണ സമിതി യോഗം 19 ന് 

 

ജില്ലാ ആസുത്രണ സമിതിയുടെ യോഗം  ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍.

date