Skip to main content

മഞ്ഞ/ പിങ്ക് കാർഡുകളുടെ മസ്റ്ററിംഗ്  റേഷൻകടകൾ ഞായറാഴ്ചയും പ്രവർത്തിക്കും 

 

 

അന്ത്യേദയ അന്നയോജന (എ.എ.വൈ. മഞ്ഞ കാർഡ്)/ മുൻഗണന (പി.എച്ച്.എച്ച്. പിങ്ക് കാർഡ്) റേഷൻകാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് നടക്കുന്നതിനാൽ ജില്ലയിലെ എല്ലാ റേഷൻകടകളും ഒക്ടോബർ  6  ഞായറാഴ്ച തുറന്ന് പ്രവർത്തിക്കും. കാർഡുടമകൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു

 

ഇടുക്കി ജില്ലയിലെ മസ്റ്ററിംഗ്  ഒക്ടോബർ 8 വരെ ഉണ്ടായിരിക്കും. മഞ്ഞ/ പിങ്ക് കാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻ കടകളിലെത്തി മസ്റ്ററിംഗ് നടത്തണം.

 

date