Skip to main content

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

 

 

സർക്കാർ/സർക്കാർ എയ്‌ഡഡ്‌ കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്ന, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒബിസി) വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയ്ക്ക്  അപേക്ഷ ക്ഷണിച്ചു. 

 

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളിൽ ഉൾപ്പെട്ടതും (ഒബിസി), സർക്കാർ/സർക്കാർ എയ്‌ഡഡ്‌ കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും, മാതാവിനെയോ പിതാവിനെയോ അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ  വിദ്യാർത്ഥിനികൾക്ക് 2024-25 വർഷത്തേയ്ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനായി ഇ-ഗ്രാൻറ്‌സ് പോർട്ടൽ  ഒക്‌ടോബർ 15 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്. സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥിനികൾ കോഴ്‌സ് ആരംഭിച്ച് രണ്ടു മാസത്തിനകം www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മുൻവർഷം അപേക്ഷിച്ച് ആനുകൂല്യം ലഭിച്ചവർ ഇ-ഗ്രാൻറ്‌സ് മുഖേന അപേക്ഷ ''Renew'' ചെയ്യേണ്ടതാണ്. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.inwww.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിൻ്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ - എറണാകുളം മേഖലാ ആഫീസ് -  0484 - 2983130.

 

date