Post Category
തുല്യതാപഠിതാക്കൾക്കായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
തുല്യതാപഠിതാക്കൾക്കായി നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടയം: സാക്ഷരതാമിഷൻ തുല്യതാപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഐറിസ് അക്കാദമി ആൻഡ്് ഐ കെയറിന്റെ സഹകരണത്തോടെ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. 150 പേർ ക്യാമ്പിൽ പങ്കെടുത്തു. കോട്ടയം ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ക്യാമ്പ് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സി.ബി. ആശ അദ്ധ്യക്ഷയായി. നഗരസഭാംഗം ജയമോൾ ജോസഫ്, സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി.രതീഷ്, സെന്റർ കോർഡിനേറ്റർ അന്നമ്മ, തുല്യതാ അധ്യാപകരായ കെ.ബിന്ദു, ബിനു, അഖിൽ സുരേഷ്, താരതോമസ്, എം.ശ്രീകല എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments