Skip to main content

എ ഹെൽപ്പ്: മൃഗസംരക്ഷണ മേഖലയിൽ കുടുംബശ്രീയും

മൃഗസംരക്ഷണ വകുപ്പിൽ അംഗീകാരമുള്ള വളണ്ടിയർമാരാകാനുള്ള എ ഹെൽപ്പ് പരിശീലനം പദ്ധതി വഴി മൃഗസംരക്ഷണ മേഖലയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ് ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ. പരിശീലനം ലഭിച്ച 11 കുടുംബശ്രീ പ്രവർത്തകർക്ക് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.വി ജയൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സുൽത്താൻ ബത്തേരി, കണ്ണൂർ ലൈവ് സ്റ്റോക്ക് മാനേജുമെന്റ് ട്രെയിനിങ് സെന്ററുകളിലെ പതിനാറു ദിവസത്തെ റെസിഡൻഷ്യൽ പരിശീലനം, എഴുത്തു പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയ്ക്കു ശേഷമാണ് എ ഹെൽപ്പ് വോളണ്ടിയർ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്.
മൃഗാശുപത്രികൾ നടത്തുന്ന സർവേകൾ, ഇൻഷുറൻസ് ടാഗിങ്, കന്നുകാലികളുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്തൽ, പ്രതിരോധ കുത്തുവെപ്പ് ക്യാമ്പുകളുടെ സംഘാടനം, കർഷകർക്ക് ബോധത്കരണം, ഇയർ ടാഗിങ്, അസുഖം റിപ്പോർട്ട് ചെയ്യൽ, തെരുവ് നായ നിയന്ത്രണം, പേ വിഷബാധ നിയന്ത്രണം എന്നിവയാണ് പരിശീലനം ലഭിച്ചവരുടെ പ്രവർത്തന മേഖല.
 

date