Skip to main content

സിവിൽ സർവ്വീസ് പ്രിലിംസ് ടെസ്റ്റ് സീരീസ്

        സെന്റർ ഫോർ കണ്ടിന്യൂയിംഗ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കദമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, ഐ.സി.എസ്.ആർ (പൊന്നാനി), കോഴിക്കോട്, കല്യാശ്ശേരി എന്നീ കേന്ദ്രങ്ങളിൽ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി പ്രിലിംസ് ടെസ്റ്റ് സീരീസ് ആരംഭിക്കുന്നു. ഒക്ടോബർ 19 മുതൽ 2025 മെയ് 17 വരെ നടത്തപ്പെടുന്ന ടെസ്റ്റ് സീരീസിൽ 38 ടെസ്റ്റുകളാണ് ഉൾപ്പെടുന്നത്. ഓൺലൈൻ രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും https://kscsa.org  സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281098863, 8281098864, 0471 2313065, 2311654.

പി.എൻ.എക്‌സ്. 4506/2024

date