Skip to main content

വാഹനത്തിനായി ക്വട്ടേഷൻ

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ കുറ്റിച്ചലിൽ പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ മെമ്മോറിയൽ (സി.ബി.എസ്.ഇ) മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളേയും ജീവനക്കാരെയും കളിക്കളം 2024 കായിക മേളയിൽ പങ്കെടുപ്പിക്കുന്നതിന് എൽ.എൻ.സി.പി.ഇ ക്യാമ്പസിലേക്ക് കൊണ്ടുപോകുന്നതിനും തിരികെ സ്‌കൂളിൽ എത്തിക്കുന്നതിനും ഒരു വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. 35 സീറ്റിങ് കപ്പാസിറ്റിയുള്ള വാഹനമാണ് വേണ്ടത്. ഒക്ടോബർ 28,29,30 തിയതികളിലാണ് കായികമേള നടക്കുന്നത്.

മൂന്ന് ദിവസത്തേക്കുള്ള വാഹന വാടകയും വെയിറ്റിങ് ചാർജും ഉൾപ്പെടെയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടതെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. ക്വട്ടേഷൻ ഒക്ടോബർ 16 ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാവുന്നതാണ്. അന്നേദിവസം ഉച്ചതിരിഞ്ഞ് മൂന്നിന് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2281310

date