Post Category
ലേലം 16 ന്
ചാലിശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിസരത്തെ ഉപയോഗ ശൂന്യമായ പഴയ പൊലീസ് സ്റ്റേഷന്‍ കെട്ടിടം പൊളിച്ചു മാറ്റി സാധനസാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള ലേലം ഒക്ടോബര്‍ 16 ന് രാവിലെ 11 മണിക്ക് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ലേല സമയത്ത് നേരിട്ട് ഹാജരാവണം. ലേലത്തിന് ഒരു മണിക്കൂര്‍ മുമ്പായി 5000 രൂപ നിരതദ്രവ്യമായി കെട്ടിവെക്കുകയും വേണം. ദര്‍ഘാസ് നല്‍കുന്നവര്‍ നിരതദ്രവ്യം അടച്ചതിന്റെ ഡി.ഡി സഹിതം 'പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക കെട്ടിടങ്ങള്‍ ലേലം ചെയ്തു വാങ്ങുന്നതിനുള്ള ദര്‍ഘാസ് ' എന്ന് രേഖപ്പെടുത്തിയ കവറില്‍ പാലക്കാട് ജില്ലാ പൊലീസ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2536700.
date
- Log in to post comments