Skip to main content

മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു

'സ്വച്ഛതാ ഹി സേവ' ക്യാംപെയിനുമായി ബന്ധപ്പെട്ട് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. മുണ്ടൂര്‍ ഐ.ആര്‍.ടി.സിയുടെ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, ബൊക്കാഷി കമ്പോസ്റ്റ് ബക്കറ്റ്, കുടംബശ്രീ യൂണിറ്റുകള്‍ തയ്യാറാക്കിയ പേപ്പര്‍ ബാഗുകള്‍, തുണി സഞ്ചികള്‍ തുടങ്ങി ബദല്‍ ഉല്‍പ്പന്നങ്ങളുടെയും പുനരുപയോഗ വസ്തുക്കളുടെയും പ്രകൃതിദത്ത മാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെയും പ്രദര്‍ശനമാണ് സംഘടിപ്പിച്ചത്. പ്രകൃതി ദത്ത കരകൗശല വസ്തുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര നിര്‍വഹിച്ചു. നവകേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.സെയ്തലവി, ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജി. വരുണ്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ.ഷെരീഫ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍ സി.ദീപ , മറ്റ് ജീവനക്കാര്‍ പങ്കെടുത്തു.

date