Post Category
വിദ്യാർഥികൾക്കായി ക്വിസ് മൽസരം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്കൂൾ , ഹയർസെക്കന്ററി വിദ്യാർഥികൾക്കായി ജില്ലാതല ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19 ന് രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വെച്ചാണ് മത്സരം. ഒരു സ്കൂളിൽനിന്ന് രണ്ടു വിദ്യാർഥികൾക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒന്നും, രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ട്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബർ 10 ന് മുമ്പായി popkd@kkvib.org എന്ന ഇ മെയില്‍ വിലാസം വഴി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ :0491 25343922 , വാട്ട്സ് ആപ്പ് നമ്പര്‍ : 9744963840.
date
- Log in to post comments