Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സ്‌പെഷ്യല്‍ ക്യാമ്പ്

നാഷണല്‍ ട്രസ്റ്റ് മലപ്പുറം ലോക്കല്‍ ലെവല്‍ കമ്മറ്റിയുടെ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സ്‌പെഷ്യല്‍ ക്യാമ്പ് ഒക്ടോബര്‍ 19 ന് അങ്ങാടിപ്പുറം പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസില്‍ നടക്കും. 18 വയസ്സിന് മുകളില്‍ പ്രായമുള്ള ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ട ഭിന്നശേഷിക്കാര്‍ക്കാണ് ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ആവശ്യം. പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസ് മലപ്പുറം, പെരിന്തല്‍മണ്ണ, മങ്കട, പോരൂര്‍, താഴേക്കോട് ബഡ്സ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 15 ന് മുമ്പ് അപേക്ഷ നല്‍കണം. ആവശ്യമായ രേഖകള്‍: വെള്ള പേപ്പറില്‍ അപേക്ഷ, വില്ലജ് ഓഫീസറുടെ ഭവന സന്ദര്‍ശന റിപ്പോര്‍ട്ട്, മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, UDID കാര്‍ഡ്, റേഷന്‍കാര്‍ഡ് കോപ്പി, ആധാര്‍ കോപ്പി,
രക്ഷിതാവ് മരണപ്പെട്ടിട്ടുണ്ടെങ്കില്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റ്. സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 9447407405, 9947607207 (രാവിലെ 10 മുതല്‍ വൈകു 5 വരെ).

date