Skip to main content

ഗാന്ധി ജയന്തി-ജില്ലാ തല മല്‍സരങ്ങള്‍ എട്ടിന്

 

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും നെഹ്‌റു യുവ കേന്ദ്രയും ഗാന്ധി ദര്‍ശന്‍ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ തല മല്‍സരങ്ങള്‍ ഒക്ടോബര്‍ എട്ടിന് നടക്കും. മലപ്പുറം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള പബ്ലിക് ലൈബ്രറിയില്‍ രാവിലെ 10 നാണ് മല്‍സരം. യു.പി, ഹൈസ് കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധി ക്വിസ്, പ്രബന്ധ രചന, പെന്‍സില്‍, ജലച്ഛായ രചനാ മല്‍സരങ്ങളാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ എട്ടിന് രാവിലെ 10 മണിക്ക് മുമ്പായി ലൈബ്രറിയില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 9496406850 നമ്പറില്‍ ബന്ധപ്പെടുക.

date