Post Category
പട്ടികജാതി, പട്ടികവർഗ്ഗക്കാർക്ക് സൗജന്യ പിഎസ് സി പരിശീലനം
തിരുവനന്തപുരം പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസ്, സി ജി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരള പി.എസ്.സി മത്സര പരീക്ഷ പരിശീലന പരിപാടിയുടെ ഭാഗമായി, പട്ടികജാതി, പട്ടികവർഗ്ഗകാർക്കായി സൗജന്യ പി എസ് സി പരിശീലന ക്ളാസുകൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ മാസം 30 നകം തിരുവനന്തപുരം തമ്പാനൂർ കെ.എസ്. ആർ. ടി.സി ടെർമിനലിന്റെ പത്താം നിലയിൽ പ്രവർത്തിച്ചുവരുന്ന പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2330756, 8547676096 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
(പി. ആർ./എ.എൽ.പി./2134)
date
- Log in to post comments