Skip to main content

വെള്ളപ്പൊക്ക പ്രതിരോധം; ചമ്പക്കുളത്ത് മോക്ക് ഡ്രിൽ 25 ന്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ദുരന്ത തയ്യാറാടെപ്പും കാര്യശേഷിയും വർധിപ്പിക്കുന്നതിനായി പമ്പാ നദീതട ജില്ലകളിൽ റീ ബിൽഡ് കേരള പ്രോഗ്രം ഫോർ റിസൾട്ട്സ്  പദ്ധതിയുടെ ഭാഗമായി കില, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എന്നിവരുടെ നേതൃത്വത്തിൽ മോക്ക് ഡ്രില്ലുകൾ സംഘടിപ്പിക്കും.
പ്രാഥമിക ഘട്ടത്തിൽ ആലപ്പുഴ ജില്ലയിൽ ചമ്പക്കുളം, നെടുമുടി, കൈനകരി, പുളിങ്കുന്ന്, ആലപ്പുഴ നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളെ ഉൾപെടുത്തിക്കൊണ്ടുള്ള മോക്ക് ഡ്രിൽ പരിശീലനം ഈ മാസം 25 ാം തീയതി ചമ്പക്കുളം പഞ്ചായത്തിൽ ഒന്നാം വാർഡിലെ നെടുമുടി ബോട്ട് ജെട്ടിക്ക് സമീപം, ഉച്ചയ്ക്ക് 2.30 നടത്തും. വെള്ളപ്പൊക്ക പ്രതിരോധ തയ്യാറെടുപ്പുകളെ ലക്ഷ്യമിട്ട്  നടത്തുന്ന ഈ മോക്ക് ഡ്രില്ലുകളുടെ ആസൂത്രണ യോഗം തിങ്കളാഴ്ച  ചമ്പക്കുളം പഞ്ചായത്തിൽ ചേർന്നു. ചമ്പക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലജകുമാരി അധ്യക്ഷത വഹിച്ചു.  കുട്ടനാട് തഹസീൽദാർ സുധി പി ഡി സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി കളക്ടർ പ്രേംജി, കില അസിസ്റ്റന്റ് പ്രൊഫസർ മോനിഷ് ജോസ്, ആലപ്പുഴ ജില്ലാ ഹസാർഡ് അനലിസ്റ്  ചിന്തു എന്നിവർ സംസാരിച്ചു.
കുട്ടനാട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഡെ. തഹസീൽദാർ പ്രദീപ്, നെടുമുടി, പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, വിവിധ വില്ലേജ് ഓഫീസർമാർ, പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി, കെ എസ് ആർ ടി സി, കെ എസ് ഡബ്ല്യു ടി ഡി, ആരോഗ്യം, വിദ്യാഭ്യാസം, മോട്ടോർ വാഹന വകുപ്പ്, കെ എസ് ഈ ബി, വാട്ടർ അതോറിറ്റി തുടങ്ങിയവയുടെ പ്രധിനിധികൾ യോഗത്തിൽ പങ്കെടുത്തു.

date