കൊല്ലകടവ് ഗവണ്‍മെന്റ് മുഹമ്മദന്‍സ് ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 24 ന് വിദ്യാഭ്യാസ മന്ത്രി നിർവഹിക്കും
ആലപ്പുഴ: കൊല്ലകടവ് ഗവണ്‍മെന്റ് മുഹമ്മദന്‍സ് ഹൈസ്‌കൂള്‍ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 24 ന് പകല്‍ 3 മണിക്ക് ഫിഷറീസ് സാംസ്‌ക്കാരിക യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതിയില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കും. കൊടിക്കുന്നില്‍ സുരേഷ്. എം. പി. മുഖ്യ സാന്നിദ്ധ്യമായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി സ്വാഗതം പറയുന്ന ചടങ്ങിൽ റിപ്പോർട്ട് ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹന്‍ അവതരിപ്പിക്കും.
മന്ത്രി സജി ചെറിയാന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രണ്ടു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ കെ. എം. സലീം , ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രമേശന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി ഷാനവാസ് , ഗ്രാമ പഞ്ചായത്ത് അംഗം ശ്രീകുമാരി മധു, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീലത ഇ. എസ്., ഷേര്‍ലി റ്റി. ആര്‍, ജി. കൃഷ്ണകുമാര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.
(പി.ആര്‍./എ.എല്‍.പി./2153)
- Log in to post comments