Skip to main content

വിജ്ഞാന സമൂഹ സ്യഷ്ടിയില്‍ നൂതനാശയങ്ങള്‍  അനിവാര്യം: മന്ത്രി വി ശിവന്‍കുട്ടി 

 

വിജ്ഞാന സമൂഹത്തെ സ്യഷ്ടിക്കുവാന്‍  നൂതനാശയ രൂപീകരണം വളരെ അനിവാര്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും, കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടികളില്‍ ഒന്നായ സ്റ്റാര്‍സ് പദ്ധതി ടിങ്കറിംഗ് ലാബിന്റെ(സെന്റര്‍ ഫോര്‍ ഏര്‍ലി ഇന്നവേഷന്‍ ) സംസ്ഥാനതല ഉദ്ഘാടനം തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കരിക്കുലത്തിലെ വിവിധ പഠന പ്രവര്‍ത്തനങ്ങളുമായി കോര്‍ത്തിണക്കി 
ശാസ്ത്രീയമായ രീതിയില്‍ നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്ന കഴിവുകള്‍ നമ്മുടെ കുട്ടികളില്‍ വളര്‍ത്തുകയാണ് ലാബിലൂടെ ലക്ഷ്യം വെക്കുന്നത്. രാജ്യത്ത് ആദ്യമായാണ്  പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന് ടിങ്കറിംഗ് ലാബുകള്‍ സജ്ജമാക്കുന്നത്.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര അഭിരുചി വളര്‍ത്തുന്നതിനും കരിക്കുലവുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഏഴാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സഹായകരമാകും. ഉപകരണങ്ങളുടെ  ഗുണനിലവാരം ഉറപ്പാക്കാനും പണം ഫലപ്രദമായി വിനിയോഗി ക്കാനും ഇതു വഴി കഴിയും. 

28 ലാബുകളാണ് സംസ്ഥാനത്ത് ആകെ ആദ്യ ഘട്ടത്തില്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കുന്നത്.
തുടര്‍ന്ന് 70 ലാബുകള്‍ കൂടി ഈ അക്കാദമിക വര്‍ഷാവസനാത്തോടു കൂടി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലുള്ള ടിങ്കറിംഗ് ലാബുകളെ കൂടി ഫല പ്രദമാക്കുന്നതിന് ശ്രമിക്കുന്നുണ്ട്. ലാബിന്റെ ക്രിയാത്മകമായ നടത്തിപ്പിനായി കേരളാ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കൊച്ചിയിലുള്ള ഫാബ് ലാബില്‍ ഒരു ബാച്ച് അധ്യാപക പരിശീലനം പൂര്‍ത്തികരിച്ചു കഴിഞ്ഞു.

നമ്മുടെ കുഞ്ഞുങ്ങളെ വരുന്ന നൂറ്റാണ്ടില്‍ ഫലപ്രദമായി ജീവിക്കാന്‍ പ്രാപ്തരാക്കുകയും അതു വഴി സര്‍ക്കാര്‍ മുന്നോട്ട് വക്കുന്ന വിജ്ഞാന സമൂഹത്തെ സാക്ഷാല്‍ക്കരിക്കുകയുമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 

പരിപാടിയില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണ്‍ രമ സന്തോഷ് അധ്യക്ഷയായി.
വൈസ് ചെയര്‍മാന്‍ കെ കെ പ്രദീപ് കുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ 
യു കെ പീതാംബരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ്തി സുമേഷ്, വാര്‍ഡ് കൗണ്‍സിലര്‍ നിമ്മി രഞ്ജിത്ത്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രൊജക്ട് ഡയറക്ടര്‍ ബി കാര്‍ത്തിക് പരശുറാം, അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എം കെ ഷൈന്‍ മോന്‍, ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ ഹണി ജി അലക്‌സാണ്ടര്‍, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് കെ ജോസഫ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസഫ് വര്‍ഗ്ഗീസ്, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിവിധ സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date