സെൻ്റ് തെരേസാസ് കോളേജ് ഇനി ഗ്രീൻ കാമ്പസ് സർട്ടിഫിക്കറ്റ് മന്ത്രി പി രാജീവ് കൈമാറി
എറണാകുളം സെൻ്റ് തെരേസാസ് കോളേജിന് ഹരിതകേരളം മിഷൻ്റെ ഗ്രീൻ കാമ്പസ് സർട്ടിഫിക്കറ്റ് ലഭിച്ചു. കേരളസർക്കാരിൻ്റെ ‘മാലിന്യമുക്ത നവകേരളം’കാമ്പയിൻ്റെഭാഗമായാണ് അംഗീകാരം ലഭിച്ചത്.
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് സാക്ഷ്യപത്രം കോളേജ് ഡയറക്ടർ ഡോ. സിസ്റ്റർ വിനീതക്കു കൈമാറി. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ സുജിത, കൊച്ചിൻ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയകൃഷ്ണൻ പി, ഷെറിൻ എസ്ആർ, ഹരിതകേരളം റിസോഴ്സ് പേഴ്സൺസ് നിസ്സഎ, ദീപു ടിഎസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു
ഹരിത പെരുമാറ്റചട്ടം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, ഊർജ്ജ സംരക്ഷണം എന്നീ മേഖലകളിൽ കോളേജ് നടത്തിവരുന്ന കാര്യക്ഷമവും മാതൃകാപരവും ആയ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.
എല്ലാ പരിപാടികളും ഹരിതചട്ടം പാലിച്ചാണു നടത്തപ്പെടുന്നത് . ഇതിനായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്പേപ്പർ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ചു ശേഖരിക്കാൻ കോളേജിനുള്ളിൽ പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിസ്ഥിതി സംരക്ഷണ ബോധവൽകരണ ക്ലാസുകൾ സംഘടിപ്പിക്കുക, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, തുണിസഞ്ചി നിർമാണത്തിൽ പരിശീലനം നൽകുക എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
- Log in to post comments