Skip to main content

ജില്ലയില്‍ ആടുവസന്ത നിര്‍മാര്‍ജന യജ്ഞത്തിനു തുടക്കം

 
.ആടുവസന്ത നിര്‍മാര്‍ജന യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം  എടത്തല ഗ്രാമ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സി കെ അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ അലി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആടുകള്‍ക്കുള്ള ഹെല്‍ത്ത് കിറ്റ് വിതരണം ചെയ്തു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ റൈജ അമീര്‍, ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാര്‍ അസിസ് മൂലയില്‍ ബ്ലോക്ക് മെമ്പര്‍മാരായ സുധീര്‍ മിന്ത്രക്കല്‍, ആബിദ ഷെരീഫ്, എടത്തല ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാരായ  
അസ്മ ഹംസ,സുമയ്യ സത്താര്‍, അജീഷ് എ എ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
  ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ ജി സജി കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ആടുകളെ മാരകമായി ബാധിക്കുന്ന  വൈറസ് രോഗമാണ് വസന്ത.
1790 ആടുകളുള്ള എടത്തല പഞ്ചായത്തില്‍  മൂന്നു സ്‌ക്വാഡുകള്‍ 36 ദിവസം കൊണ്ടാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നത്.  ചടങ്ങില്‍ എടത്തല ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ ,ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ ബിജു ജെ ചെമ്പരത്തി, ആലുവ താലൂക്ക് കോര്‍ഡിനേറ്റര്‍ ഡോ ജെറിന്‍ ഫ്രാന്‍സിസ,് എടത്തല വെറ്ററിനറി സര്‍ജന്‍ ഡോ ബബിത മാത്യു എന്നിവര്‍ പങ്കെടുത്തു

date