കൊച്ചിയെ മാലിന്യ മുക്ത നഗരമാക്കി മാറ്റണം : മന്ത്രി എം ബി രാജേഷ്
നഗരമാലിന്യ നിർമാർജനം പുതിയ സംസ്കാരമായി വളർത്തിയെടുക്കമെന്ന്
മന്ത്രി എം ബി രാജേഷ് പറഞ്ഞു.മനോഹാരിതയില്‍ മുന്നില്‍ നില്‍ക്കുന്ന നഗരമാണ് കൊച്ചി . സാധ്യതകളെ മനസ്സിലാക്കി ലോക നിലവാരമുള്ള നഗരമാക്കി കൊച്ചിയെ മാറ്റുവാന്‍ നമുക്ക് കഴിയണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്മന്ത്രി എം ബി രാജേഷ് പറഞ്ഞു.
സ്മാര്‍ട്ട്‌സിറ്റി മിഷന്റെ വിവിധ നഗര വികസന പദ്ധതിയുടെ ഭാഗമായി യന്ത്രവത്കൃത ഖര മാലിന്യ നീക്കത്തിനായി റെഫ്യൂസ് കോംപാക്ടറുകളുടെ ഫ്‌ളാഗ് നവീകരിച്ച റോഡുകള്‍, പൊതു ഇടങ്ങള്‍, നവീകരിച്ച വൈറ്റില മൊബിലിറ്റി ഹബ്, സര്‍വീസ് റോഡ്, കെ ബി ജേക്കബ് റോഡ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സ്മാര്‍ട്ട് സിറ്റിയും കോര്‍പ്പറേഷനും ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൊച്ചിയെ വലിയ രീതിയില്‍ മാറ്റുന്നതിന് സഹായിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിച്ചിട്ടുണ്ട്.
നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം മാലിന്യ സംസ്‌കരണമാണ്. ഇതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. ഫലപ്രദമായി ഇവ പ്രാവര്‍ത്തികമാക്കണമെങ്കില്‍ പൊതു ജനങളുടെ മനോ ഭാവത്തിലും മാറ്റം വേണം. തെരുവില്‍ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്ന സ്ഥിതിയില്‍ മാറ്റം വന്നിട്ടുണ്ട്. പൂര്‍ണ്ണമായി മാറണമെങ്കില്‍ തെരുവില്‍ നിലവില്‍ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ്ബിന്നുകള്‍ തരം തിരിച്ച് ഉപയോഗിക്കുന്ന രീതിയിലേക്ക് പൊതുജനങ്ങള്‍ മാറണം. ഈ മാലിന്യങ്ങള്‍ സമയ ബന്ധിതമായി നീക്കം ചെയ്യുന്നതിനും സംസ്‌കരണ യൂണിറ്റുകളില്‍ എത്തിക്കുന്നതിനും ഉള്ള സംവിധാനം വേണം. വിദേശ രാജ്യങ്ങളിലേതു പോലുള്ള സൗകര്യമാണ് ഇപ്പോള്‍ ഒരുക്കിയിട്ടുള്ളത് കോപാക്ടുകള്‍ മാത്രമല്ല മറ്റ് ആധുനിക സംവിധാനങ്ങളുള്ള വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിലെ വേസ്റ്റ് മാനേജ്‌മെന്റിന് സൗകര്യങ്ങളില്ല സാങ്കേതിക വിദ്യ ഇല്ല എന്ന പരാതി ഇനി വേണ്ട.ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.അലക്ഷ്യമായി മാലിന്യം വലിച്ചെറിയാതെ പൊതുജനങ്ങള്‍ ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. മാലിന്യം വലിച്ചെറിഞ്ഞാന്‍ പിഴ ഈടാക്കുന്നതിനും അത് ശ്രദ്ധയില്‍ പെട്ടാല്‍ ഫോട്ടോ സഹിതം അയക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനും നിലവില്‍ സംവിധാനമുണ്ട് ഇത് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
ആംഫീബിയന്‍ വീഡ് ഹാര്‍വെസ്റ്റര്‍ പോട്ട് ഹോള്‍ പാച്ചിങ് മെഷീന്‍ എന്നിവയുടെ ഫ്‌ളാഗ് ഓഫ്,
വൈറ്റില മൊബിലിറ്റി ഹബ് റണ്‍വേ, ടെര്‍മിനല്‍, പാര്‍ക്കിന്റെ നിര്‍മ്മാണോദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു.
ചടങ്ങില്‍ മേയര്‍ അഡ്വ എം അനില്‍ കുമാര്‍ അധ്യക്ഷനായി. ഹൈബി ഈഡന്‍ എം പി, വിനോദ് എം എൽ എ , സി എസ് എം എല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷാജി വി നായര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments