മെഡിക്കൽ കോളേജിൽ പീഡിയാട്രിക് സർജറി ആരംഭിച്ചു
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡിയാട്രിക് സർജറി വിഭാഗം ആരംഭിച്ചു.
ഡോ. കെ. അനിറ്റ് ജോസഫ് {അസിസ്റ്റന്റ് പ്രൊഫസ്സർ } MBBS,MS,DNB{ജനറൽ സർജറി },MCH,DNB{പീഡിയാട്രിക് സർജറി} ചുമതലയേറ്റു. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 9 മുതൽ 1 വരെയാണ് ഒ.പി സമയം. എല്ലാ വ്യാഴാഴ്ചയും മുൻകൂട്ടി തീരുമാനിച്ച പ്രകാരം കുട്ടികളുടെ സർജറി നടത്തപ്പെടും.
12 വയസ്സ് വരെയുള്ള കുട്ടികളുടെ വിവിധ ശസ്ത്രക്രിയകൾ ആണ് ഈ വിഭാഗത്തിൽ ചെയ്യുന്നത്.
ഇരുപത്തിനാലു മണിക്കൂർ പ്രവർത്തനക്ഷമമായിട്ടുള്ള മെഡിക്കൽ കോളേജ് ശിശുരോഗ വിഭാഗത്തിൽ ദിനംപ്രതി നിരവധി കുട്ടികളാണ് ചികിത്സ തേടുന്നത്. പീഡിയാട്രിക് സർജറി വിഭാഗം ആരംഭിക്കുന്നതോടുകൂടി മെഡിക്കൽ കോളേജിൽ എത്തുന്ന നിർധനരായിട്ടുള്ള സർജറി ആവശ്യംവരുന്ന കുഞ്ഞുങ്ങൾക്കുള്ള ചികിത്സ ഇവിടെതന്നെ ലഭ്യമാക്കാൻ കഴിയും. ആരോഗ്യ കിരണം പദ്ധതി പ്രകാരമുള്ള എല്ലാ സൗജന്യ സേവനങ്ങളും കുട്ടികൾക്ക് ഇവിടെ ലഭ്യമാണ്.
നവജാത ശിശുക്കളുടെ ശിശുക്കളുടെ ചികിത്സയും പരിപാലനവും മികച്ച രീതിയിൽ ലഭ്യമാക്കുന്ന എറണാകുളം മെഡിക്കൽ കോളേജ് മദർ ആൻഡ് ബേബി ഫ്രണ്ട്ലി ഇനീഷിയേറ്റീവ് അംഗീകാരം നേടിയിട്ടുള്ളതാണ്.
ഡോ .ഗണേഷ് മോഹൻ
മെഡിക്കൽ സൂപ്രണ്ട്
എറണാകുളം
- Log in to post comments