Skip to main content

അന്താരാഷ്ട്ര വയോജന ദിനവും പാലിയേറ്റീവ് - ഹോസ്പിസസ്  ദിനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം

 

അന്താരാഷ്ട്ര വയോജന ദിനവും ലോക  പാലിയേറ്റീവ്- ഹോസ്പിസസ് ദിനങ്ങളുടെ ജില്ലാതല ഉദ്‌ഘാടനം  ബെന്നി ബഹനാൻ എം പി നിർവഹിച്ചു. മറ്റൂർ   സെൻ്റ് ജോർജ് യാക്കോബൈറ്റ്  പാരിഷ് ഹാളിൽ  നടന്ന ചടങ്ങിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്  മനോജ് മൂത്തേടൻ  അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയായി.

ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ, ഡോ. ആശാ ദേവി ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സവിത കെ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.  ശിവപ്രസാദ് പി എസ്, ആർദ്രം മിഷൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ഡോ. മാത്യൂസ്  നുമ്പേലി, 
ശ്രീ ഷൈജൻ തോട്ടപ്പള്ളി കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ബിജു കാവുങ്ങ ബ്ലോക്ക് വൈസ്  പ്രസിഡൻറ്, സരിത സുനിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, സിജു കല്ലിങ്ങ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, സിജോ ചൊവ്വാൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, സജേഷ് കാലടി ഗ്രാമ പഞ്ചായത്ത് മെമ്പർ, ഡോ. രാജൻ കെ ആർ അഡീഷണൽ ഡി എം ഓ, ഡോ. സുനിത വി. (ജില്ലാ T B ഓഫീസർ), ഡോ. ആരതി കൃഷ്ണ ജൂനിയർ (അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ), ഡോ. ജയദീപ് സി മേനോൻ (കാർഡിയോളജിസ്റ്റ്), ശ്രീജ സി എം.ജില്ലാ (എഡ്യൂക്കേഷൻ& മീഡിയ ഓഫീസർ), ഡോ. നസീമാ നജീബ് (മെഡിക്കൽ ഓഫീസർ CHC കാലടി),  ഡോ. ദിവ്യ മോൾ (അമൃത ആശുപത്രി ) എന്നിവർ സംസാരിച്ചു.അമൃത  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും, ജീവിതശൈലി  രോഗനിർണയ ക്യാമ്പും നടത്തി. ക്യാമ്പിൽ 140 ഓളം പേർ പങ്കെടുത്തു

മുതിർന്ന പൗരന്മാരായ അന്നം, അന്നമ്മ, കറുപ്പൻ എന്നിവരെ ആദരിച്ചു.

അമൃത ഹോസ്പിറ്റൽ പാലിയേറ്റീവ് മെഡിസിൻ പ്രൊഫസർ ഡോ. ദിവ്യ  വർദ്ധക്യം പിന്തുടരേണ്ട ജീവിതശൈലി എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. 
CHC കാലടിയുടെ നേതൃത്വത്തിൽ പോഷകാഹാര പ്രദർശനവും പാലിയേറ്റീവ് രോഗികളുടെ സംഗമവും വിവിധ കലാപരിപാടികളും നടന്നു.

date