സഹകരണ വാരാഘോഷം : സ്വാഗത സംഘം ഓഫീസ് തുറന്നു
നവംബർ 14 മുതൽ 20 വരെ നടക്കുന്ന
71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സ്വാഗത സംഘം കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം കളമശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് മന്ദിരത്തിൽ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ നിർവ്വഹിച്ചു.
സംസ്ഥാന സഹകരണ യൂണിയൻ അംഗം വി. എം. ശശി അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ എറണാകുളം സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ജോസ്സാൽ ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. കണയന്നൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസ് ,കളമശ്ശേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.കെ.കുട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. ഇടപ്പള്ളി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി.എച്ച്.ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു. സഹകരണ വാരാഘോഷത്തിൻ്റെ
ലോഗോ ഗോപീ കോട്ടമുറിക്കൽ പ്രകാശനം ചെയ്തു. വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ സഹകരണ ബാങ്ക് / സംഘം പ്രസിഡൻ്റുമാർ, സെക്രട്ടറിമാർ, ജീവനക്കാർ, ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
(ഫോട്ടോ ശനിയാഴ്ച റിലീസ് ചെയ്തിരുന്നു )
- Log in to post comments