അറിയിപ്പുകൾ
കനസ് ജാഗ കലാജാഥ ഇന്നു മുതല്‍
കുടുംബശ്രീ കനസ് ജാഗ (സ്വപ്ന സ്ഥലം ) ഹ്രസ്വചിത്ര പ്രദര്ശനമേളയുടെപ്രചാരണാര്ത്ഥം നടത്തുന്ന കലാജാഥയുടെ ഉദ്ഘാടനം മേനക ജംഗ്ഷനില്‍ ഇന്ന് രാവിലെ 10 ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍വഹിക്കും.പ്രചാരണത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി തിയേറ്ററായ രംഗശ്രീയുടെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ തെരുവ് നാടകങ്ങള്‍ സംഘടിപ്പിക്കും.ഹൈക്കോട്ട് ജംഗ്ഷന്, വാഞ്ചി സ്ക്വയര്‍ എറണാകുളം സൗത്ത് ജംഗ്ഷന്, കലൂര്‍ സ്റ്റാന്റ്, ചങ്ങമ്പുഴ പാര്‍ക്ക്, വൈറ്റില മൊബിലിറ്റി ഹബ് എന്നീ ഇടങ്ങളില്‍ നാടകം അരങ്ങേറും.
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ജില്ലയിലെ മുളന്തുരുത്തി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ തിരുവാങ്കുളം സെക്ടറിലെ മുരിങ്ങേലിപറമ്പ് സക്ഷം പദ്ധതിയിലുള്ള അങ്കണവാടി നവീകരണം ചെയ്യുന്നതിന് താത്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങള്‍/വ്യക്തികള്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ അഞ്ച് 3.30 വരെ.
കൂടുതല്‍ വിവരങ്ങള്‍ക്ക് മുളന്തുരുത്തി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസുമായോ 0484-2786680, 9947864784, 9188959730 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.
യുജിസി നെറ്റ് കോച്ചിംഗ്
ഐ എച്ച് ആര് ഡി യുടെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരില്‍ യു ജി സി നെറ്റ് ജനറല്‍ പേപ്പര്‍ (പേപ്പര്‍ ഒന്ന് ) കോച്ചിംഗ് ഉടന്‍ ആരംഭിക്കുന്നു. താത്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 9446748043, 8547005029.
പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം
ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ പ്രീ എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നവംബര്‍ 20-ന് ആരംഭിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം / തത്തുല്യ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ ബി സി/ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി / പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമുള്ള സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷകര്‍ ഫോട്ടോ, ജാതി, വരുമാനം, എന്നിവയുടെ സര്‍ട്ടിഫിക്കറ്റ് സഹിതം നവംബര്‍ 18-ന് വൈകിട്ട് അഞ്ചിന് മുമ്പ് ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്.
ഫോണ്‍: 0484-2623304)
ഇ ടെന്‍ഡര്‍ ക്ഷണിച്ചു
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെന്‍ഡര്‍ നടപടികളുടെ വിശദ വിവരങ്ങള്‍ ംww.lsg.kerala.gov.in, www.etenders.kerala.gov.in വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ നിന്നും അറിയാം.
ക്വട്ടേഷന്‍ ക്ഷണിച്ചു
മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ മേല്‍ക്കൂരയില്‍ പാത്തികളിലെ കേടുപാടുകള്‍ സംഭവിച്ച മേച്ചില്‍ ഷീറ്റ് മാറ്റി പകരം പുതിയ ഷീറ്റ് സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ രണ്ടിന് വൈകിട്ട് മൂന്ന് വരെ എറണാകുളം മത്സ്യ ഫെഡ് നെറ്റ് ഫാക്ടറിയില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാക്ടറിയുടെ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം, ഫാക്ടറി മേധാവിയുടെ അനുമതിയോടു കൂടി ഫാക്ടറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം വരുത്താത്ത രീതിയില്‍ പ്രവൃത്തി നിര്‍വ്വഹിക്കേണ്ട ഭാഗങ്ങള്‍ പരിശോധിക്കാവുന്നതും ആണ്.
സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ യുവതീ യുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിര്‍ദ്ദിഷ്ഠ യോഗ്യതയുള്ള നിശ്ചിത എണ്ണം വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്കാവശ്യമായ പരിശിലന പരിപാടിയിലേയ്ക്കു തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30 വയസിന് താഴെയുള്ളവരും ബിരുദ പഠനത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടുകൂടി കോഴ്സ് പൂര്‍ത്തീകരിച്ചവരുമാകണം. അവസാന സെമസ്റ്റര്‍ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. സെമസ്റ്റര്‍ സമ്പ്രദായത്തില്‍ ബിരുദ പഠനം നടത്തിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടുമുമ്പ് വരെ ഫലം പ്രഖ്യാപിച്ചിട്ടുള്ള സെമസ്റ്റര്‍ പരീക്ഷകളിലെല്ലാം 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 250 രൂപയില്‍ അധികരിക്കാന്‍ പാടില്ല.
താല്പര്യമുള്ള അര്‍ഹരായവര്‍ നിശ്ചിത അപേക്ഷാ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി
യോഗ്യത, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മൂവാറ്റുപുഴ ടൈബല്‍ ഡവലപ്മെന്റ് ഓഫീസിലോ ഒക്ടോബര്‍ 29-ന് മുമ്പായി നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ പരിശീലനത്തിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസുകളിലോ ബന്ധപ്പെടാം.
ഫോണ്‍: 0485-2970337
ബിസില്‍ ട്രെയിനിംഗ് ഡിവിഷന് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നവംബറില്‍ ആരംഭിക്കുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ഡിഗ്രി), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത എസ് എസ് എല്‍ സി) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
\ഫോണ്‍ 8304926081.
ലേലം
കണയന്നൂര്‍ താലൂക്ക് ആമ്പല്ലൂര്‍ വില്ലേജ് കോമ്പൗണ്ടില്‍ കാലവര്‍ഷത്തില്‍ വീണുകിടക്കുന്ന ഗുല്‍മോഹര്‍ മരം ലേലം ചെയ്യും. ലേലം നവംബര്‍ അഞ്ചിന് രാവിലെ 11-ന് ആമ്പല്ലൂര്‍ വില്ലേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ആമ്പല്ലൂര്‍ വില്ലേജ് ഓഫീസില്‍ അറിയാം.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശിക വരുത്തിയ തൊഴിലാളികള്‍ക്ക് കോവിഡ് കാലയളവ് ഒഴികെ അവസാന മൂന്ന് വര്‍ഷ കാലയളവ് വരെയുള്ള കുടിശിക ഒടുക്കുന്നതിന് (ഒമ്പത് ശതമാനം പലിശ സഹിതം) 2024 ഡിസംബര്‍ 31 വരെ സമയം ദീര്‍ഘിപ്പിച്ചു. ഫോണ്‍ 0484-2401632.
- Log in to post comments