Post Category
ഇന്ന് ഒരു നാമ നിര്‍ദ്ദേശ പത്രികാ സമര്‍പ്പണം
പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇന്ന് (ഒക്ടോബര്‍ 23) ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ വരണാധികാരിയായ പാലക്കാട് ആര്‍.ഡി.ഒ എസ്. ശ്രീജിത്ത് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാലു സെറ്റ് പത്രികകളാണ് ഇദ്ദേഹം സമര്‍പ്പിച്ചത്. ഇതോടെ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ എണ്ണം നാലായി. പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് വരണാധികാരിയുടെ നോട്ടീസ് ബോര്‍ഡിലും തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://affidavit.eci.gov.in/ ലും ലഭിക്കും.
date
- Log in to post comments